മാവേലിക്കര: മാവേലിക്കരയില്‍ മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. പെട്രോളും ഡീസലും വാങ്ങാനായി ഇനി മുതല്‍ പമ്പില്‍ പോകേണ്ട. പകരം ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തും. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനം ഹിന്ദുസ്ഥന്‍ പെട്രോളിയത്തിന്റെ ഉത്പ്പന്നമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.

ആശുപത്രികള്‍ വലിയ കമ്പനികള്‍ മറ്റു വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിലവില്‍ സ്ഥലത്തെത്തി ഇന്ധനം നിറയ്ക്കുക. ഭാരത് ബന്‍സിന്റെ 1015 ആര്‍ ഷാസിയിലാണ് യൂണിറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. അഗ്‌നി രക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

എറണാകുളം ഹിന്ദ്രാ ഇന്റെ സ്ട്രീസ് ആണ് ബോഡി നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മാവേലിക്കരയില്‍ ആദ്യമാണ് ഇത്തരമൊരു സംരംഭം എന്ന് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എം ജി മനോജ് പറഞ്ഞു. യൂണിറ്റിലേക്ക് ഇന്ധനം നിറയ്ക്കാനായി പ്രത്യേകം ക്യാനറിയും മോഹന്‍ ഫ്യൂവല്‍സില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here