കൊച്ചി: പാലായിലെ എൻസിപി പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി സി ചാക്കോ. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വോട്ടർപട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതും. കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുക അല്ല മറിച് കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here