തലശ്ശേരി: മുഴുപ്പിലങ്ങാട് എയ്ഡഡ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജെഎസ്ഡബ്ല്യു സിമന്റ് നിര്‍മിച്ചു നല്‍കിയ കംഫര്‍ട്ട് സ്റ്റേഷന്‍ ജെഎസ്ഡബ്ല്യു സിമന്റ് ജനറല്‍ മാനേജര്‍ ജോവി ജോസഫ് ഉദ്ഘാടനം ചെയ്തു. മുഴുപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സജിത ടി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ജെഎസ്ഡബ്ല്യു സിമന്റ് എഎസ്എം നൗഷാദ് ഹംസ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റംലത് കെ കെ, ജെഎസ്ഡബ്ലു സിമന്റ് ബ്രാന്‍ഡ് മാനേജര്‍ മനു ജി. നാഥ്, സെയില്‍സ് മാനേജര്‍ സുനീഷ് എന്‍, ബിന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചിമുറി സൗകര്യമാണ് ജെഎസ്ഡബ്ല്യു സിമന്റ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. കമ്പനി ഇതിനായി നാലു ലക്ഷത്തോളം രൂപ ചെലവഴിച്ചു.



ഫോട്ടോ – മുഴുപ്പലിങ്ങാട് എയ്ഡഡ് യുപി സ്‌കൂളില്‍ ജെഎസ്ഡബ്ല്യു സിമന്റ് നിര്‍മിച്ചു നല്‍കിയ കംഫര്‍ട് സ്റ്റേഷന്‍ ജെഎസ്ഡബ്ല്യു സിമന്റ് ജിഎം ജോവി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റംലത് കെ കെ, ജെഎസ്ഡബ്ല്യു സിമന്റ് സെയില്‍സ് മാനേജര്‍ സുനീഷ് എന്‍, ബ്രാന്‍ഡ് മാനേജര്‍ മനു ജി നാഥ്, എഎസ്എം നൗഷാദ് ഹംസ, മുഴുപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സജിത ടി എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here