തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. രണ്ടാഴ്ചത്തേക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈര്‍ഘ്യം കുറയ്ക്കും.
ചടങ്ങുകളില്‍ ഹാളില്‍ നൂറുപേര്‍ക്ക് പ്രവേശിക്കാനാണ് അനുവാദം. പാതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തിന് അകത്തും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ബസുകളില്‍ ഇരുന്നുള്ള യാത്രഖള്‍ക്ക് മാത്രമാണ് അനുവാദം. സീറ്റിന് ആനുപാതികമായിമാതത്രമേ ഇനി മുതല്‍ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇഫ്താര്‍ സംഗമത്തില്‍ അടക്കം മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിക്കാന്‍ കളക്ടര്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here