ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്തേക്കെത്തിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രം. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയ എല്ലാ വാക്‌സീനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്‍കുമെന്ന് നീതി ആയോഗ് അംഗമായ ഡോ. വി. കെ. പോള്‍ വ്യക്തമാക്കി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായാണ് ഇപ്പോള്‍ കേന്ദ്രം നിലപാട് മയപ്പെടുത്തുന്നത്. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇനി സ്പുട്‌നിക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളില്‍തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് പ്രതിരോധ വാക്‌സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here