തിങ്കളാഴ്ച (മെയ് 3) രാത്രി 8-നാണ് ഹിസ്റ്ററി ടിവി 18-ന്റെ ഓമൈജി! യേ മേരേ ഇന്ത്യാ പരിപാടിയില്‍ മലപ്പുറം സ്വദേശി ഷിഹാബുദ്ദീന്റെ പച്ച മഞ്ഞക്കരുവുള്ള മുട്ടകളിടുന്ന കോഴികള്‍ അതിഥികളാവുന്നത്

കേരളത്തിലെ പ്രശസ്തമായ പച്ച മഞ്ഞക്കരു ഉള്ള മുട്ടയിടുന്ന കോഴികളുടെ പിന്നിലെ രഹസ്യം കണ്ടെത്താന്‍ മെയ് 3 ന് രാത്രി 8 മണിക്ക് ‘OMG! Yeh Mera India’യുടെ അടുത്ത എപ്പിസോഡ് കാണുക!



കൊച്ചി: അമേരിക്കയിലെ കുട്ടികളുടെ എഴുത്തുകാരനായ ഡോ. സിയൂസ് 1960 ല്‍ ‘പച്ച മുട്ട’കളെക്കുറിച്ച് രസകരമായ ഒരു കഥ എഴുതി. അത് ലോകമെമ്പാടും 80 ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയതെങ്കില്‍ ഇതാ അതിനൊരു ഇന്ത്യന്‍ ട്വിസ്റ്റ്. ഹിസ്റ്ററി ടിവി 18 പരമ്പരയായ ഓമൈജി! യേ മേരേ ഇന്ത്യയുടെ മെയ് 3 തിങ്കളഴ്ച രാത്രി 8 മണിക്കുള്ള എപ്പിസോഡിലൂടെ ഇന്ത്യയില്‍ത്തന്നെയുള്ള പച്ച മഞ്ഞക്കരുവുള്ള മുട്ടകളാണ് ആഗോളശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്നത്. മലപ്പുറം കോട്ടയ്ക്കലിനു സമീപമുള്ള ഒതുക്കുങ്ങല്‍ സ്വദേശി എ കെ ഷിഹാബുദ്ദീനാണ് പച്ച നിറമുള്ള മഞ്ഞക്കരുക്കളുള്ള കോഴികളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ അസാധാരണ നേട്ടങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്ന ഈ പരമ്പര അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

മഞ്ഞക്കരുവിന്റെ നിറം കോഴി കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സാധാരണ ലഭ്യമായ കോഴിമുട്ടകളുടെ മഞ്ഞക്കരുവിന് മഞ്ഞ നിറത്തിന്റെ വ്യത്യസ്ത ഷേഡുകള്‍ കാണപ്പെടാറുണ്ട് – തിളക്കമുള്ള നാരങ്ങമഞ്ഞ മുതല്‍ ആഴത്തിലുള്ള യെല്ലോ ഓക്കര്‍ വരെ. അതുകൊണ്ടു തന്നെയാണ് ഇംഗ്ലീഷില്‍ യോക്ക് എന്നു വിളിയ്ക്കപ്പെടുന്ന അതിനെ മലയാളത്തില്‍ മുട്ടയുടെ മഞ്ഞ എന്നും മഞ്ഞക്കരു എന്നും വിളിയ്ക്കുന്നത്. എന്നാല്‍ ഷിഹാബുദ്ദീന്‍ വളര്‍ത്തുന്ന കോഴികള്‍ തിളക്കമുള്ള പച്ച നിറത്തിലുള്ള മഞ്ഞക്കരുവുള്ള മുട്ടകളിട്ടാണ് മലപ്പുറത്തുകാരെ ഓ മൈ ഗോഡ് പറയിച്ചത്. അത്ഭുതകരമായ ഈ കോഴികളിലൊന്നിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷിഹാബുദ്ദീന് ഒരു ലക്ഷം രൂപ വരെ ഓഫറുകളുമായി എത്തിയിരുന്നു. പച്ചനിറമുള്ള മഞ്ഞക്കരു എന്ന ആ അവിശ്വസനീയ സംഗതിയെപ്പറ്റിയാണ് തിങ്കളാഴച്‌ത്തെ പരിപാടിയില്‍ ഷിഹാബുദ്ദീന്‍ വിശദീകരിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള അതിവേഗ മനുഷ്യ കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടെ മറ്റ് കൗതുകങ്ങളും ഈ എപ്പിസോഡിലുണ്ടെന്ന് ഹിസ്റ്ററി ടീവിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here