കോട്ടയം : കേരളാ കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലായിൽ പാർട്ടി ചെയർമാൻ തോൽവിയിലേക്ക്. പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പന്റെ ഭൂരിപക്ഷം പതിനായിരം പിന്നിട്ടതോടെ തരംഗമാവുകയാണ്. ഇനിയെണ്ണാനുള്ള റൗണ്ടുകളിൽ ഭൂരിപക്ഷം പഞ്ചായത്തുകളും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളാണ്.

കേരളാ കോൺഗ്രസ് നേതാവായിരുന്ന കെ എം മാണി അമ്പതു വർഷം തുടർച്ചയായി വിജയിച്ച പാലായിൽ 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കാപ്പൻ മണ്ഡലം പിടിച്ചെടുത്തത്.
എന്നാൽ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് മാറിയതോടെ മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. ഇടതുമുന്നണി പാലായിൽ മത്സരിപ്പിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെ കാപ്പൻ എൻ സി പി വിടുകയായിരുന്നു. പാലാ സീറ്റിൽ വിജയിച്ച് മന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ മാണി ഇടതുമുന്നിയിലെത്തിയത്. എന്നാൽ പാലായിൽ മാണി സി കാപ്പൻ മണ്ഡലം നിലനിർത്തുകയാണ്. ഇതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി എന്താവുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്.
കേരളാ കോൺഗ്രസ് എം മറ്റു മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നിലനിർത്തുമ്പോഴാണ് പാലായിൽ ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here