ബി ജെ പിക്ക് കഴിഞ്ഞതവണ ജസ്റ്റ് മിസ്സായ മണ്ഡലമായിരുന്നു മഞ്ചേശ്വരം. ഇത്തവണയും മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്. മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും കെ സുരേന്ദ്രനായിരുന്നു സ്ഥാനാർത്ഥി. ബി ജെ പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനെത്തിയത് ഗുണം ചെയ്തില്ല. ഒരു മണ്ഡലത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യമാണ് കെ സുരേന്ദ്രനുണ്ടായത്.
മഞ്ചേശ്വരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വ്യക്തമായ മേൽക്കൈ നേടാൻ കഴിയുമായിരുന്നു എന്നാണ് ബി ജെ പിയിലെ ചില നേതാക്കളുടെ പ്രതികരണം.
രണ്ട് മണ്ഡലങ്ങളിലും ഉണ്ടായിരിക്കുന്ന തിരിച്ചടി വരും ദിവസങ്ങളിൽ ബി ജെ പിയിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here