സ്വന്തം ലേഖകന്‍

തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസിന്റെ  ഏറ്റവും സുരക്ഷിതമായ മണ്ഡലം ഏതാണെന്ന് ചോദിച്ചാല്‍ അത് അരുവിക്കരയാണെന്നായിരുന്നു ഉത്തരം. പഴയ ആര്യനാടായിരുന്നു പിന്നീട് അരുവിക്കരയായി മാറിയത്. കഴിഞ്ഞ 30 വര്‍ഷമായി കോണ്‍ഗ്രസിനെ വിജയിപ്പിച്ച ചരിത്രമാണ് അരുവിക്കരയ്ക്ക്. കോണ്‍ഗ്രസ് നേതാവായിരുന്ന ജി കാര്‍ത്തികേയനായിരുന്നു തുടര്‍ച്ചയായി ആര്യനാടുനിന്നും പിന്നീട് അരുവിക്കരയിലും വിജയിച്ചിരുന്നത്.

ജി കാര്‍ത്തികേയന്റെ മകന്‍ രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ചു. കോണ്‍ഗ്രസിന് വലിയതോതില്‍ ആത്മബന്ധമുണ്ടായിരുന്ന മണ്ഡലമാണ് അരുവിക്കര. ആ അരുവിക്കരയാണ് കോണ്‍ഗ്രസിനെ കൈവിട്ടത്. വി ടി ബലറാം സിറ്റിംഗ് മണ്ഡലമായ തൃത്താലയില്‍ വീണതും വലിയ തിരിച്ചടിയായി. നിയമസഭയില്‍ സി പി എമ്മിനെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന യുവ എം എല്‍ എമാരായിരുന്നു ശബരീനാഥനും, വിടി ബലറാമും.

തിരൂരില്‍ യൂത്ത് ലീഗ് നേതാവും, അഴീക്കോട് മണ്ഡലത്തില്‍ ലീഗ് നേതാവ് കെ എം ഷാജിയും പരാജയപ്പെട്ടത് ലീഗിനും കനത്ത തിരിച്ചടിയായി. ചാനല്‍ ചര്‍ച്ചകളില്‍ സി പി എമ്മിനെ ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചിരുന്ന പ്രതീക്ഷിക്കാത്ത പരാജയമെന്ന് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ തുടര്‍ഭരണത്തിനുള്ള ഒന്നും എല്‍ ഡി എഫ് ചെയ്തിട്ടില്ല. വിജയവും പരാജയവും ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. പരാജയപ്പെടുമ്പോള്‍ നിരാശപ്പെടുന്നതും, വിജയിക്കുമ്പോള്‍ അഹങ്കരിക്കുന്നതും ജനാധിപത്യത്തില്‍ ഭൂഷണമല്ല. തെറ്റുകള്‍ പരിശോധിച്ച് മുന്നേറുകയാണ് ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ കടമയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here