തിരുവനന്തപുരം : ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നതിനിടെ പാസിന് വേണ്ടി വൻ തിരക്ക്. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.

ജില്ലാ പൊലീസ് മേധാവികളുടെ വെബ്സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്‌ക് സ്വന്തം നിലയ്ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗണ്‍ :ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിന് വേണ്
അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here