പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല.

15 ന് ആണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.

23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി നട അടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here