സ്വന്തം ലേഖകൻ

കൊച്ചി ; രണ്ടാം പിണറായി സർക്കാരിൽ എൻ സി പിയുടെ പ്രതിനിധിയായി എ കെ ശശീന്ദ്രൻ തുടരും. കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്ക് അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു വെങ്കിലും എ കെ ശശീന്ദ്രനെ ആദ്യ ഘട്ടത്തിൽ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്നുമാണ് എ കെ ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് എ കെ ശശീന്ദ്രൻ നിയമസഭാംഗമാവുന്നത്.
കോൺഗ്രസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ നേതാവാണ് എ കെ ശശീന്ദ്രൻ. കണ്ണൂർ സ്വദേശിയായ ശശീന്ദ്രൻ കോൺഗ്രസ് എസിലൂടെയാണ് എൻ സി പിയിൽ എത്തിയത്. എൻ സി പിയുടെ ദേശീയ സമിതി അംഗമാണ്. കഴിഞ്ഞ സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായാരുന്ന ശശീന്ദ്രൻ മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ അകപ്പെട്ടതിനെ തുടർന്ന് 2017 ൽ രാജിവച്ചു. തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും വിവാദങ്ങളിൽ അകപ്പെട്ട് തോമസ് ചാണ്ടിയും രാജിവച്ചു. വീണ്ടും മന്ത്രി സ്ഥാനം എ കെ ശശീന്ദ്രനിലേക്ക് തിരികെയെത്തി. വീണ്ടും ശശീന്ദ്രൻ മന്ത്രിയായി എത്തുമ്പോൾ കഴിഞ്ഞ തവണ മന്ത്രിസഭയിൽ തുടരുന്ന രണ്ട് മന്ത്രിമാരിൽ ഒരാളാവുകയാണ്. കെ കൃഷ്ണൻ കുട്ടിയാണ് മറ്റൊരു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here