സ്വന്തം ലേഖകൻ

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തുനിന്നും മാറ്റി നിർത്താനുള്ള തീരുമാനം അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. പാർട്ടിതന്നെ മാറ്റി നിർത്തുന്നു. എന്നെ ഏൽപ്പിച്ച ചുമതല പൂർണമായും നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ പൂർണമായും സംതൃപ്തിയോടെയാണ് ചുമതലയിൽ നിന്നും ഒഴിയുന്നത്. ഏറെ പ്രതിസന്ധിനിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങൾ.
നിപ, പ്രളയം, കോവിഡ് തുടങ്ങിയവയെ നേരിടുകയെന്ന ഭാരിച്ച ചുമതലയാണ് ഇക്കാലയളവിലുണ്ടായിരുന്നത്. അതെല്ലാം ഒരു കൂട്ടായ്മയിലൂടെയാണ് നേരിട്ടത്.
ഞാൻ തനിച്ചാണ് ഈ നേട്ടങ്ങളുണ്ടാക്കിയതെന്ന പ്രചരണം തെറ്റാണ്. ഇടതുമുന്നണി മന്ത്രിസഭ കൂട്ടായാണ് പ്രതിസന്ധിയെ നേരിട്ടത്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹായവും ഇതോടൊപ്പമുണ്ടായിരുന്നു, ജനം എന്നോട് കാണിച്ച സ്‌നേഹത്തിന് നന്ദി പറയുകയാണെന്നും കെ കെ ശൈലജ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here