“ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” പദ്ധതിയുടെ ഭാഗമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയുടെ ജീവൻ രക്ഷാ ശ്രമങ്ങൾക്ക് കരൂത്ത് പകർന്ന്, ഫോമയുടെ സെൻട്രൽ റീജിയൻ  എണ്ണായിരം ഡോളർ സംഭാവന ചെയ്യും. മിസോറി,ഇൻഡ്യാന,ഇല്ലിനോയി, ഒഹായോ,കെന്റക്കി, അയോവ എന്നീ സംസ്ഥാനങ്ങളിലെ അംഗസംഘടനകളാണ് സെൻട്രൽ റീജിയനിന്റെ ഭാഗമായി ധന സമാഹാരണം നടത്തുന്നത്.



പ്രവാസിമലയാളികളുടെ സ്നേഹവും, കരുതലും, സാന്ത്വനവും കേരളം ആവശ്യപ്പെടുന്ന സമയമാണിത്. കേരളത്തെയും, നമ്മുടെ സഹോദരങ്ങളെയും കൂടെ ചേർത്തുപിടിക്കാൻ നാം പ്രതിജ്ഞാ ബദ്ധരാണ്. ഫോമാ എന്നും കേരളത്തോടൊപ്പം ഉണ്ടാകും.

ഈ സംരഭത്തിൽ പങ്കാളിയായി സംഭാവനകൾ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു സെൻട്രൽ റീജിയൻ ആർ.വി.പി. ജോൺ പാട്ടപതി, ഫോമാ ദേശീയ സമിതിയംഗങ്ങളായ ആന്റോ കവലക്കൽ, ജോൺസൺ കണ്ണുക്കാടൻ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here