ഫിലിപ്പ്  മാരേട്ട്

 ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ സാമൂഹിക  സാംസ്‌കാരിക രംഗങ്ങളിലെ  നിറസാന്നിധ്യമായിരുന്ന   നിര്യാതനായ ജോ പണിക്കരുടെ വേര്‍പാടിനെ തുടർന്ന്  വേൾഡ് മലയാളി കൗൺസിൽ  അമേരിക്കാ റീജിയന്റെയും, ന്യൂ ജേഴ്‌സിയിലെ  മറ്റു  പ്രോവിൻസുകളുടെയും  ആഭിമുഖ്യത്തിൽ  ന്യുയോർക്കിലെയും, ന്യൂ ജേഴ്‌സിയിലെയും  എല്ലാ  സംഘടനകളെയും  ഉൾപ്പെടുത്തി കൊണ്ട്  ഈ കഴിഞ്ഞ 18-ന്  അനുസ്മരണ  നടത്തി.
ആദ്യകാലങ്ങളിൽ  അമേരിക്കയിലേക്ക്  കുടിയേറിയ  മാലയാളികളിൽ  ഒരാളായിരുന്ന  ശ്രീ. ജോ പണിക്കർ  1946  ജൂൺ 20-ന്  ഗുരുവായൂരിൽ  ആയിരുന്നു  ജനനം, വിദ്യാഭ്യാസത്തിനു ശേഷം  ദുബൈയിലേക്കും  അവിടെ നിന്നും അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലേക്കും വന്ന്  താമസമാക്കിയ  ഇദ്ദേഹം കേരളാ അസോസിയേഷന്‍  ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും (2014 -15),  ട്രസ്റ്റി ബോര്‍ഡ് ചെയറും, അതുപോലെ  ന്യൂ ജേഴ്‌സിയിലെ  മറ്റ്  സാമൂഹിക  സാംസ്‌കാരിക രംഗങ്ങളിലെ  നിറസാന്നിധ്യവുമായിരുന്നു, രാധാ  പണിക്കർ സഹധർമ്മിണിയും,  സമീറ മേനോൻ  മകളും (ബോസ്റ്റൺ),  സലിൽ പണിക്കർ  മകനും (ന്യൂ ജേഴ്‌സി),  ആണ്.  അതുപോലെ  രണ്ടു  സഹോദരിമാരും, രണ്ടു  ചെറുമക്കളും  കൂടി  ഇദ്ദേഹത്തിന്   ഉണ്ട്.

എഴുപത്തഞ്ചാം  വയസിൽ  നിര്യാതനായ (ജനാർദനപണിക്കർ)  ജോ പണിക്കരെ അറിയുന്ന   ട്രൈസ്റ്റേറ്റിലെ  മലയാളികളിൽ   പ്രത്യേകിച്ച്‌    ഈ   കഴിഞ്ഞ കാലങ്ങളില്‍   അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവർക്കും  അവരവരുടെ ഓര്‍മ്മകള്‍  ഈ  അനുസ്മരണ  മീറ്റിംഗിൽ   പങ്കുവയ്ക്കുവാന്‍ സാധിച്ചു.  അദ്ദേഹം ഒരു നല്ല  കുടുംബ  സുഹൃത്ത്, നല്ല സ്നേഹിതൻ, നല്ല കൂട്ടുകാരൻ  എന്ന്  മാത്രമല്ല, നല്ല  കാര്യങ്ങൾ  ചെയ്യുന്നവരെ  കാണുമ്പോഴോ   അല്ലെങ്കിൽ നേരിട്ടു  ഫോൺ  വിളിച്ചോ  എപ്പോഴും അദ്ദേഹം പ്രോൽസാഹിപ്പിക്കുമായിരുന്നു.  അതുപോലെ  എപ്പോഴും  പുഞ്ചിരിയുള്ള   ഒരു മുഖം  മാത്രമേ  നമ്മൾ  അദ്ദേഹത്തിൽ  കണ്ടിട്ടുള്ളു.

ഓര്‍മ്മകള്‍  ബാക്കിയാക്കി മടങ്ങിയ ജോ പണിക്കരുടെ പാവനസ്മരണകള്‍ക്ക്  മുന്നില്‍   ആദരാഞ്ജലികളര്‍പ്പിക്കുവാന്‍  WMC  യുടെ  ന്യൂ ജേഴ്‌സിയിലെ  എല്ലാ പ്രോവിൻസുകളും അതോടൊപ്പം  FOKANA, FOMMA,  KANJ,  KEAN,  KHNA,  KHNJ , KSNJ, MANJ, NAMAM, India Press Club, Pravasi Conclave Trust, Empower Foundation മുതലായ മുൻ നിരയിൽ നിൽക്കുന്ന  എല്ലാ സാമൂഹിക  സാംസ്‌കാരിക  സംഘടനകളിലെ   നേതാക്കളും അദ്ദേഹത്തിന്റെ  ബന്ധുക്കളായ വിജയ് നായർ,  കൊച്ചുണ്ണി,  സുഹൃത്തുക്കളായ  ഡോ. ധീരജ്,  രമ നമ്പൂതിരി,  കൃഷ്ണ,  മുതലായവരും  പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ  അമേരിക്കാ  റീജിയന്റെ  ആഭിമുഖ്യത്തിൽ  നടത്തിയ  ഈ അനുസ്മരണ  മീറ്റിംഗിൽ    അമേരിക്കാ  റീജിയന്റെ പ്രസിഡന്റ് ശ്രീ. സുധീർ  നമ്പ്യാർ,  അമേരിക്കാ  റീജിയന്റെ സെക്രട്ടറി   ശ്രീ.പിന്റോ  കണ്ണമ്പള്ളിൽ,  റീജിയന്റെ വൈസ്  ചെയർമാൻ  ശ്രീ. ഫിലിപ്പ്  മാരേട്ട്  കൂടാതെ  ന്യൂ ജേഴ്‌സി ഓൾ  വുമൻസ് പ്രോവിൻസ്  പ്രസിഡന്റ് ശ്രീമതി  മാലിനി നായർ,  സൗത്ത്  ജേഴ്സി പ്രോവിൻസ് പ്രസിഡന്റ്  ശ്രീ. അനീഷ്  ജെയിംസ് എന്നിവരും പ്രേത്യേകം  അനുസ്മരണകൾ  അറിയിച്ചു, സൗത്ത്  ജേഴ്സി പ്രോവിൻസിൽനിന്നുള്ള  ലിബിൻ കൺട്രോൾ  ചെയ്ത ഈ മീറ്റിംഗിൽ  നോർത്ത് ജേഴ്സി പ്രോവിൻസിന്റെ പ്രസിഡന്റ് ശ്രീ. ജിനു തര്യൻ  ഇതിൽ  പങ്കെടുത്ത എല്ലാവർക്കും  നന്ദി  അറിയിച്ചു.


 

 

LEAVE A REPLY

Please enter your comment!
Please enter your name here