ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഓഗസ്റ്റ് 14 ന് സെന്റ്. തോമസ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച്  നടത്തുന്നു. 2020 ൽ കോവിഡ് വ്യാപനം മൂലം ഗവൺമെന്റ് നിബന്ധനകളുള്ളതിനാൽ അസോസിയേഷന് കലാമേള നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും വാക്‌സീൻ എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യത്തിലുമാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള നടത്തുന്നതിന് തയാറായത്. 

കലാമേളയിൽ മുൻ കാലങ്ങളിൽ നടത്തിയിരുന്ന എല്ലാവിധ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷിക്കാഗോയിലെ പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഡാൻസുകളുടെയും, മറ്റു കലാപരിപാടികൾ നടത്തുന്നവരുടെയും ആത്മാർഥമായ സഹകരണം ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. കഴിഞ്ഞ ഒന്നര വർഷക്കാലമായി കുട്ടികളുടെയും മുതിർന്നവരുടെ പരിപാടികളുടെ മാറ്റുരച്ചു നോക്കുന്നതിന് ഒരു അവസരം ഇല്ലാതിരുന്നതിനാൽ ഇതൊരു നല്ല അവസരമായി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. 

കലാമേളയുടെ ജനറൽ കോഓർഡിനേറ്റർ ആൽവിൻ ഷിക്കൂർ (630 274  5423 ) കോഓർഡിനേറ്റേഴ്‌സ് ഷൈനി ഹരിദാസ് (630 290 7143 ) കാൽവിൻ കവലയ്ക്കൽ (630 649 8545 ) സജി മണ്ണംഞ്ചേരി (847 827 0865 ) എന്നിവരാണ് കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജോൺസൺ കണ്ണക്കാടൻ (847  677 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറർ -മനോജ് അച്ചേട് (224 522 2470 )  

LEAVE A REPLY

Please enter your comment!
Please enter your name here