സലിം അയിഷ (പി.ആർ.ഓ.ഫോമ )

  കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് പ്രതിസന്ധിയിലായ കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിന്, ഫോമയുടെ നേതൃത്വത്തിൽ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” എന്ന പദ്ധതിയുടെ ഭാഗമായി ഫോമയും, അംഗസംഘടനകളും, കൈകോർത്ത് നൽകുന്ന ജീവൻ രക്ഷാ ഉപകരണങ്ങളെ കുറിച്ചും, അതിന്റെ വിതരണത്തെ സംബന്ധിച്ചും കേരള സർക്കാരിന്റെ പ്രതിനിധികളായ നോർക്ക റൂട്സിന്റെ  വൈസ് ചെയർമാൻ ശ്രീ വരദരാജൻ, കേരളം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ ഡോക്ടർ എസ് .ആർ ദിലീപ് കുമാർ, എന്നിവരുമായി നടത്തിയ  മുഖാമുഖം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും ചർച്ച ചെയ്ത വിഷയത്തിന്റെ ഗൗരവം കൊണ്ടും ഗംഭീരമായി.

ഫോമയുടെ നാളിതുവരെയുള്ള പ്രവർത്തനകാലയളവിൽ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് വിശദീകരിച്ചു. ഫോമാ ഭാവന നിർമ്മാണ പദ്ധതിയിലൂടെയും, ഫോമാ ഹെല്പിങ് ഹാൻഡ് വഴിയും, മറ്റു സേവന പദ്ധതികളിലൂടെയും കേരളത്തെ ഫോമാ കൂടെ ചേർത്ത് നിർത്തുവാൻ എന്നും മുൻപന്തിയിലുണ്ട്. ഫോമാ ചെയ്യുന്ന സേവനങ്ങളുടെ തുടർച്ചയാണ് കോവിഡ് സഹായ പദ്ധതി. അതിന്റെ ആദ്യ ഘട്ടമായി വെന്റിലേറ്ററുകൾ അയക്കുകയാണ്. കേരളത്തിലേക്ക് ഫോമാ അയക്കുന്ന വെന്റിലേറ്ററുകൾ കേരളത്തിലെ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതും ദീർഘകാലം നിലനിൽക്കുന്നതും, സർക്കാർ പ്രതിനിധികൾ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതുമാണ്. ഇന്ത്യൻ വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന വെന്റിലേറ്ററുകളും, ഏറ്റവും മുന്തിയ ഗുണ നിലവാരമുള്ള  ആയിരം പാൾസി ഓക്സിമീറ്ററുകളും ആണ് ആദ്യ ഗഡുവായി നൽകുന്നത്. കൂടാതെ  50 കോൺസൺട്രേറ്ററുകളും , ഈ വാരത്തിൽ തന്നെ കേരളത്തിൽ എത്തും.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ ഡോക്ടർ എസ് .ആർ. ദിലീപ് കുമാർ ഫോമ  ചെയ്തുവരുന്ന സേവനങ്ങളെ പ്രശംസിച്ചു. ഫോമാ നൽകുന്ന എല്ലാ ഉപകരണങ്ങളും, യഥാവിധി അർഹിക്കുന്നവർക്ക് കൃത്യമായി എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഫോമാ നല്കാൻ പോകുന്ന ബ്ളാക് ഫംഗസിനെ  നേരിടാനുള്ള ജീവൻ രക്ഷാ മരുന്നുകളും, മുൻഗണന പ്രകാരം ക്ര്യത്യമായി എത്തിക്കാൻ  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പ്രതിജ്ഞാ ബദ്ധമായിരിക്കും. കേരളത്തിന് ഇപ്പോൾ ആവസ്യമായിട്ടുള്ള ജീവൻ രക്ഷാ മരുന്നുകളും മറ്റ് ഉപകരണങ്ങളും എന്തൊക്കെയാണെന്നും ഫോമയ്‌ക്ക്  സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ  വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോമയോടും, അംഗംസഘടനകളോടും ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ഏറ്റവും രൂക്ഷമായ രോഗവ്യാപന ഘട്ടത്തിൽ ഫോമയും അംഗസംഘടനകളും ചെയ്യുന്ന സേവനങ്ങളെ  നോർക്ക റൂട്സിന്റെ  വൈസ് ചെയർമാൻ ശ്രീ വരദരാജൻ  പ്രശംസിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങൾ എത്രയും വേഗം എത്തിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം  യോഗത്തിൽ വിശദീകരിച്ചു.ഫോമയ്‌ക്ക് ദീർകാലമായി നോർക്കയുമായുള്ള ബന്ധം തുടർന്ന് കൊണ്ടുപോകാനും, കേരളത്തിൽ ഫോമാ എത്തിക്കുന്ന സഹായങ്ങളിൽ കൂടെ നിൽക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും നോർക്ക റൂട്സ് എപ്പോഴും സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അംഗസംഘടന ഭാരവാഹികളും  മറ്റും ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും, ശ്രീ വരദരാജനും ഡോക്ടർ ദിലീപ് കുമാറും, മറുപടി നൽകി.

ഫോമയുടെ നാളിതുവരെയുള്ള പ്രവർത്തനകാലയളവിൽ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് വിശദീകരിച്ചു. ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ യോഗനടപടികൾ ഏകോപിപ്പിച്ചു. ഫോമാ ട്രഷറർ ശ്രീ തോമസ് ടി.ഉമ്മൻ നന്ദി രേഖപ്പെടുത്തി. യോഗത്തിൽ ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ്, പ്രദീപ് നായർ, ജോയിന്റ് ട്രഷറർ, ബിജു തോണിക്കടവിൽ എന്നിവരും,അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സ്. വർഗ്ഗീസ്, കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വറുഗീസ് ,

ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ  മാത്യു ചെരുവിൽ, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റുമാർ ഫോമാഅംഗസംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികൾ, ദേശീയ കമ്മറ്റി അംഗങ്ങൾ, എന്നവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here