( സലിം ആയിഷ : ഫോമാ പി ആർ ഓ )

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാൻ ഫോമാ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ” എന്ന സന്ദേശവുമായി, ഫോമയും അംഗസംഘടനകളും, പ്രമുഖ വ്യക്തികളും  ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും , പൾസ് ഓക്സീമീറ്ററുകളും, കേരള സർക്കാരിന് വേണ്ടി, നോർക്ക റൂട്സിന്റെ ഭാരവാഹികളും, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ജനറൽ മാനേജർ ശ്രീ ഡോക്ടർ ദിലീപ് കുമാറും ചേർന്ന് ഏറ്റുവാങ്ങി.

.ടി.എസ് .എ യുടെ അംഗീക്യത ഷിപ്പർ എന്ന അംഗീകാരം ലഭിച്ചതിനാൽ രണ്ടു ദിവസങ്ങൾ കൊണ്ട് ജീവൻ രക്ഷാ ഉപകരണങ്ങൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമായി. യാതൊരു വിധ സാങ്കേതിക-നിയമ തടസ്സങ്ങളുമില്ലാതെ നാട്ടിലെത്തിയ ജീവൻ രക്ഷാ ഉപകരണങ്ങൾ അർഹതപ്പെട്ട ജില്ലാ താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും ഉടൻ കൈമാറുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

വൈദ്യതി വ്യതിയാനമുണ്ടാകുമ്പോൾ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീർഘകാലം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങൾ കേരള സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകാരണങ്ങളാണ് ആദ്യ ഘട്ടവുമായി കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അൻപത് ഓക്സിജൻ കോണ്സെന്ട്രേറ്ററുകളും, സർജിക്കൽ ഗ്ലൗസുകളും , ബ്ലാൿ ഫങ്സിനുള്ള  മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

ഫോമയുടെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കു താങ്ങും തണലുമായി കൂടെ നിൽക്കുന്ന എല്ലാ അംഗസംഘടനകൾക്കും, വ്യക്തികൾക്കും  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here