ന്യൂഡല്‍ഹി: ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന കെ സുരേന്ദ്രനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കാന്‍ കേന്ദ്ര നേതൃത്വം മടിക്കുന്നെങ്കിലും, സംസ്ഥാന നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ ആര്‍.എസ്.എസ് ഘടകവും അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഇതെ തുടര്‍ന്ന് ഡല്‍ഹിയിലുള്ള സുരേന്ദ്രന് ദേശിയ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ബിജെപി സംസ്ഥാന യൂണിറ്റിന്റെ യോഗത്തില്‍ സുരേന്ദ്രനെ ക്ഷണിച്ചിരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേശന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ആര്‍.എസ്.എസിന്റെ അസംതൃപ്തിയെയാണ് ഇത് സൂചിപ്പിക്കുന്നത്. സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്ന സമയത്താണ് യോഗം നടന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിയന്‍ അറിയിച്ചു.

 

ജൂണ്‍ 16,17,18 തിയതികളില്‍ ബൂത്ത്, മണ്ഡലം തലത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കൊടകര കേസ് ബിജെപിയെ വേട്ടയാടനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമം ആണെന്ന വാദം ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും, നിരവധി നേതാക്കള്‍ സുരേന്ദ്രനെ നേതൃത്വത്തില്‍ നിന്ന് മറ്റണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്നുള്ളൊരു മാറ്റം കുറ്റം സമ്മതിക്കുന്നതിന് തുല്യമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം ഇന്ത്യന്‍ എക്സപ്രസ് തേടിയെങ്കിലും ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here