രാമനാട്ടുകര: കോഴിക്കോട് നഗര അതിർത്തിയിൽ  രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.  ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം.

തിങ്കളാഴ്ച പുലര്‍ച്ച 4.30 ഓടെയാണ്‌ അപകടമുണ്ടായത്. പാലക്കാട് ദേശീയ പാത എയർ പോർട്ട് റോഡിൽ പുളീഞ്ചോട്ടിൽ വയനാട് ഗാന്ധിഗ്രാമം ശാഖക്കു സമീപം വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പൊ ലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.

റോഡരുകിലെ തൂൺ മുറിഞ്ഞത് പ്രദേശത്ത് വൈദ്യുതിവിതരണം താറുമാറാക്കി.ഏറെ നേരം  റോഡിൽ ഗതാഗത തടസ്സം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here