അപ്രതീക്ഷിതമായ അപകടത്തില്‍ മരണപ്പെട്ട ബൈക് സ്റ്റണ്ട്മാന്‍ അലക്സ് ഹാര്‍വിലിന്റെ അപകട വിഡിയോ പുറത്ത്. ഗിന്നസ് റെക്കോര്‍ഡ് കീഴടക്കാനുള്ള പെര്‍ഫോമന്‍സിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അലക്സ് ഹാര്‍വില്‍ മരണപ്പെട്ടത്. വാഷിങ്ടണിലെ മോസസ് ലേക് എയര്‍ഷോകിടെ ആയിരുന്നു അപകടം. പരിശീലനത്തിനിടെ ബൈക്കില്‍ നിന്ന് താഴെ വീഴുകയും മരണപ്പെടുകയുമായിരുന്നു.

അലക്‌സ് ഹാര്‍വിലിന്റെ പരിശീലന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗിന്നസ് ലോക റെകോഡ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന അലക്സിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. നിലവിലെ റെകോര്‍ഡ് ഉയരമായ 351 അടി മടികടക്കാനായിരുന്നു 28കാരനായ അലക്സിന്റെ ശ്രമം. എന്നാല്‍ പരിശീലനത്തിനിടെ ബൈകില്‍ ദൂരം മറികടക്കാന്‍ സാധിക്കാതെ വരികയും ബൈക്കില്‍നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

നിലവില്‍ ചെളിയില്‍നിന്ന് ചെളിയിലേക്കുള്ള ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ റാംപ് ജംപില്‍ ഗിന്നസ് റെകോര്‍ഡിന് ഉടമയാണ് അലക്സ്. 297 അടിയാണ് അദ്ദേഹം 2017ല്‍ മറികടന്നത്. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്. മൂത്തകുട്ടിക്ക് അഞ്ച് വയസ്സാണ് പ്രായം. രണ്ടാമത്തെ കുട്ടി ജനിച്ചിട്ട് അധികമാകുന്നതിനു മുന്‍പേയാണ് അലക്‌സിന്റെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here