അഫ്ഗാന്‍ സേനയും താലിബാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് വെള്ളിയാഴ്ച വൈറ്റ്ഹൗസ് സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്ന അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിക്ക് യുഎസ് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അമേരിക്ക അഫ്ഗാന്‍ ജനതയ്ക്ക് നല്‍കി വരുന്ന നയതന്ത്ര, സാമ്പത്തിക, മാനുഷിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടരുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ വിഷയമാകും. ഹൈ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലയും അഷ്റഫ് ഘാനിക്കിനൊപ്പം വൈറ്റ്ഹൗസ് വിസിറ്റ് ചെയ്യും. അഫ്ഗാന്‍ തീവ്രവാദികളുടെ പിടിയിലകപ്പെടാതിരിക്കാന്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടാകുമെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here