കീഴടങ്ങാന്‍ ശ്രമിച്ച കുറ്റവാളിയെ കാലിഫോര്‍ണിയ ഡെപ്യൂട്ടി ഷെരീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. 32 കാരനായ വില്ലി ജോണ്‍സ് എന്നയാളെയാണ് കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചത്. സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയില്‍ ട്രാഫിക് നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് ജോണ്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് പിടികൂടാന്‍ ശ്രമിക്കവെ ജോണ്‍സ് സ്വയം കീഴടങ്ങാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. മുഖം താഴ്ത്തി കൈകളുയര്‍ത്തി ഇയാള്‍ കീഴടങ്ങാന്‍ ശ്രമിക്കുന്ന സമയത്താണ് പോലീസ് ഇയാളെ മര്‍ദ്ദിച്ചത്. കയ്യിലൊരു ഫ്‌ലാഷ് ലൈറ്റ് പിടിച്ച ഡെപ്യൂട്ടികളിലൊരാളാണ് ജോണ്‍സിനെ അകാരണമായി മര്‍ദ്ദിച്ചത്. പോലീസുകാരന്‍ ജോണ്‍സിന്റെ നെഞ്ചിലും പിന്നീടും മഖത്തും ചവിട്ടുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പോലീസ് ഓഫീസര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റം എന്തു തന്നെയായാലും കുറ്റവാളി കീഴടങ്ങിയ ശേഷം പിന്നീടയാളെ മര്‍ദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശനമുയരുന്നത്. അതേസമയം വീഡിയോ പരിശോധിച്ചുവരികയാണെന്നും തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here