കോഴിക്കോട് : കേരളത്തിൽ ആതുര ശുശ്രൂഷകരായ ഡോക്ടർമാർക്കെതിരെ കൈയ്യേറ്റവും അക്രമവവും തുടരുന്ന സാഹചര്യത്തിൽ പൊതു നീതിയോ, പൊതുജന പിന്തുണയോ ലഭിക്കാത്തതിൽ ഡോക്ടർമാർ പൊതു സഹായ സഹകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. 
 
 കോഴിക്കോട് നഗരസഭയ്ക്ക് കോവിഡ് കാലത്ത്    സൗജന്യമായി നൽകുന്ന ടെലി കൺസൾട്ടൻ്റും അവസാനിപ്പിച്ചു. ഇതു മാ യി ബന്ധപ്പെട്ട്   ഐ.എം.എ കോഴിക്കോട് നഗരസഭ മേയർക്ക് കത്ത് നൽകി.
 
അക്രമത്തിൽ നീതി നിഷേധിച്ചതായി സൂചിപ്പിക്കുന്ന ഡോ.ശങ്കർ മഹാദേവൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
 
ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണ രൂപം:
 
” ഞങ്ങൾക്ക് ഇതല്ലാതെ വേറെ വഴികളില്ല, ഞങ്ങൾക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാരുമില്ല, ബുദ്ധിജീവികളുമില്ല, എഴുത്തുകാരില്ല. ഞങ്ങൾ ഒരു സംഘടിത വോട്ട് ബാങ്ക് അല്ല എന്ന സത്യം സമൂഹം, ഇവിടത്തെ ജനങ്ങൾ, രാഷ്ട്രീയക്കാർ, എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു.
 
 ഞങ്ങൾക്കും വേണം ഒരു ട്രേഡ് യൂണിയൻ. ഇന്നു ഏറ്റവും വെറുപ്പോടെയും അവജ്ഞയോടെയും നോക്കി കാണുന്ന ഒരു സമൂഹമാണ് ഡോക്ടർമാർ. ഇന്ത്യയുടെ പല ഭാഗത്തും ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും കയ്യേറ്റം ചെയ്തിട്ടും ഇന്നുവരെ പൊതു സമൂഹം ഇതിനെതിരെ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.
 
മാവേലിക്കരയിൽ ഡ്യൂട്ടിക്കിടെ ഒരു .ഡോക്ടറെ കയ്യേറ്റം ചെയ്ത പോലീസ്ക്കാരനെ  നാൽപത്തഞ്ച് ദിവസമായി അറസ്റ്റ് ചെയ്യാതെ, സർക്കാരും പോലീസ് സംവിധാനവും ഡോക്ടർമാരെ നോക്കി കൊഞ്ഞനം കാട്ടുകയാണ്.  ആശുപത്രിയിൽ എന്ത് അതിക്രമം ആര് നടത്തിയാലും, ഡോക്ടറെയോ ആശുപത്രി ജീവനക്കാരെയോ കൈയ്യേറ്റം ചെയ്താലും ജാമ്യം കിട്ടാവുന്നതാണ് എന്നുള്ള തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകിയിരിക്കുന്നതു. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. 
 
ഓർക്കുക – ഇന്ത്യയിൽ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് (HPA) ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അവിടെയാണ് ഇത്തരത്തിലുള്ള ആശുപത്രി ആക്രമണങ്ങളും കൈയ്യേറ്റങ്ങളും നടക്കുന്നതു. മാവേലിക്കരയിൽ പോലീസ്ക്കാരനാണെങ്കിൽ കുറച്ചു നാൾ മുൻപ് തൃശൂരിൽ ഒരു കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു കയേറ്റം നടത്തിയതു.
 
 ജാമ്യം കിട്ടാത്ത വകുപ്പ് എടുത്ത് ശിക്ഷിക്കാൻ തക്ക കുറ്റം ആണ് ആശുപത്രി അതിക്രമം. എന്നാൽ പോലീസ് പലപ്പോഴും നിഷ്ക്രിയരായി ഇരിക്കുന്നു. പല കോർപ്പറേറ്റ് ആസ്പത്രിക്കളും ബൗൺസർമാരെ ഇറക്കി തുടങ്ങി.
 
എല്ലാവർക്കും അവരവരുടെ മക്കളെ ഡോക്ടർമാരാക്കണം, എന്നാൽ ഡോക്ടർമാരോടു അർക്കും ലവലേശം പോലും സഹാനുഭൂതിയോ നന്ദിയോ ഇല്ല എന്നതാണ് വാസ്തവം. 
 
ഈ കോവിഡ് കാലത്ത് മണിക്കൂറുകളോളം പി പി ഇ കിറ്റിൽ കിടന്നു ഉരുകുമ്പോൾ, കൈവിട്ടു പോകുമായിരുന്ന എത്രയോ ജീവനുകൾ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോൾ, തങ്ങളുടെ കുഞ്ഞുങ്ങളെയും, ഉറ്റവരെയും കാണാതെ ആഴ്ചകൾ ജോലി ചെയ്യുമ്പോഴും, സമൂഹം തിരിച്ചു തരുന്നതു ഇതാണെങ്കിൽ ഇനി അങ്ങോട്ടേക്ക്, സമൂഹത്തെ നോക്കി ഒന്നേ പറയാനുള്ളൂ.
 
 ഓരോ സമൂഹവും അർഹിക്കുന്നതേ ലഭിക്കുകയുള്ളൂ. ഇനി ഇങ്ങോട്ടുള്ളതു പോലെയേ അങ്ങോട്ട് ഉണ്ടാവുകയുള്ളൂ.” 
 
ഡോ. ശങ്കർ മഹാദേവൻ.

LEAVE A REPLY

Please enter your comment!
Please enter your name here