പേരാമ്പ്ര:  അവകാശങ്ങൾ ഹനിക്കാൻ ശ്രമിക്കുന്നവരെ നഖശിഖാന്തം എതിർക്കുമെന്നും അതിന് സമസ്ത എല്ലാ കാലത്തും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപ കാര്യദർശി കൊയ്യോട് ഉമർ മുസ് ലിയാർ.
 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനത്തിൽ യാതൊരു വിധ വ്യതിചലനങ്ങളും സംഭവിച്ചിട്ടില്ലെന്നും ഈ കാലമത്രയും മഹത്തായ മൂല്യങ്ങളിലധിഷ്ടിതമായ പ്രവർത്തനങ്ങളാണ് സമസ്ത കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
 
പേരാമ്പ്ര നിയോജക മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി സമസ്തയുടെ 95ാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ധേഹം. 
 
 സയ്യിദ് ഫസൽ തങ്ങൾ മേൽമുറി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുസ്വമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. നിയോജക മണ്ഡലം എസ്.വൈ.എസ് പ്രസിഡൻ്റ് സയ്യിദ് അലി തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സിദ്ധീഖ് മാഹിരി സ്വാഗതം പറഞ്ഞു. യൂനുസ് ഹുദവി, യാസിർ റഹ് മാനി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here