തിരുവനന്തപുരം:കേരളത്തിൽ 3500 കോടി രൂപയുടെ വ്യവസായ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ച കിറ്റക്സിനെ തേടി തെസങ്കാന സ‌ർക്കാരും. കിറ്റക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബിനെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു വ്യവസായ നിക്ഷേപത്തിനായി ക്ഷണിച്ചത്. ഇതോടെ. കിറ്റെക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങളാണ് എത്തിയിരിക്കുന്നത്.

കിറ്റെക്‌സ്വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് സർക്കാർ.

എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ നേതൃത്വത്തിൽ എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പരാതികൾ കേട്ട ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു. 3,500 കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കും. സർക്കാരിന്‍റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ ട്വന്‍റി 20 യുമായി കൂട്ടി കലർത്തേണ്ട കാര്യമില്ല. അവർ മത്സരിച്ചത് കൊണ്ട് എൽ ഡി എഫിന് സീറ്റ്‌ ഒന്നും നഷ്‌ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.

എന്നാൽ തർക്കങ്ങൾ പരിഹരിക്കുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും നോട്ടീസ് നൽകി ദ്രോഹിക്കുകയാണെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് കുറ്റപ്പെടുത്തി. മനപ്പൂർവം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരുടെ തെറ്റുകൾ തെളിയിക്കാം. നടപടിയെടുക്കാൻ സർക്കാർ തയ്യാറകണം. അല്ലെങ്കിൽ തുടർ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് സാബു ജേക്കബ് വ്യക്തമാക്കി. കിറ്റെക്‌സ് മാനേജ്‌മെൻറും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലിയും വ്യക്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here