അരുൺ കോവാട്ട്

 ഫിലഡൽഫിയ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്ററർ ഫിലഡൽഫിയ (മാപ്പ്) ഇതുവരെ കൈക്കൊണ്ടിട്ടുള്ള നിലപാടുകളിൽ ഏറ്റവും ശ്രേഷ്ഠമാണ് മറ്റു മലയാളി സംഘടനകളുമായി അകൽച്ചയുടെ അതിരുകൾ പാടില്ലാ എന്ന തീരുമാനം. പ്രസിഡൻ്റ് ഷാലൂ പുന്നൂസിൻ്റെയും സഹപ്രവർത്തകരുടെയും സംഘാടക പാടവം കൊണ്ട് നേടിയെടുക്കാനായ ഈ മാറ്റത്തിൻ്റെ ശംഖൊലി അത്യധികം മാതൃകാപരമാണെന്ന് ദേശീയ ഓണാഘോഷം’21 (നാഷണൽ ഓണം ഫെസ്റ്റ്’21) ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേലും, കോചെയർമാൻ ജോർജ് നടവയലും അഭിപ്രായപ്പെട്ടു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകി, അമേരിക്കയിലെ എല്ലാ മലയാളികൾക്കുമായ്, ഫിലഡൽഫിയയിൽ,  ഓഗസ്റ് 21 , ശനിയാഴ്ച്ച, വൈകുന്നേരം 3 മുതൽ, രാത്രി  10 വരെ, കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ അണിയിച്ചൊരുക്കുന്ന,  ദേശീയ ഓണാഘോഷത്തിൽ അണിചേരുവാൻ  ട്രൈസ്റ്റേറ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ അയച്ച അഭ്യർത്ഥനയെ മാനിച്ചാണ്,  മാപ് ഈ തീരുമാനം കൈക്കൊണ്ടത്.  കോറോണാ ദുരിതങ്ങളെ  ഐക്യബോധത്തോടെ അതിജീവിച്ചുവരുന്ന അമേരിക്കൻ മലയളി സമൂഹത്തിൻ്റെ വരും നാളുകളിലെ ഐക്യകാഹളമായി ഈ മാറ്റത്തെ   കാണാവുന്നതാണ്

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here