സ്വന്തം ലേഖകൻ

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എ യുമായ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചൊദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്തമാക്കി ഉടൻ നോട്ടീസ് കൈമാറും.

ലഭ്യമായ തെളിവുകളും കെ എം ഷാജി നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം നടത്തുന്നത്. കണ്ണൂരിലെ ഷാജിയുടെ വീട്ടിൽ നിന്നും 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഈ തുക തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കണക്കുകൾ വ്യക്തമാക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് കൂടുതൽ രേഖകൾ കണ്ടെത്തുകയും ചെയ്തു. ഈ തെളിവുകളുമായി ഷാജി നൽകിയ മൊഴികൾക്ക് വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്വത്തുക്കളും ബിസിനസ് രേഖകളും ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയിരുന്നു. യു ഡി എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാൻ തീരുമാനിച്ച യോഗത്തിന്റെ മിനിട്‌സും രസീതിന്റെ രേഖകളും അദ്ദേഹം ഹാജരാക്കി. എന്നാൽ തെളിവുകൾ പരിശോധിക്കുമ്പോൾ ഷാജി മുൻപ് നൽകിയ മൊഴിയുമായി വൈരുധ്യമുണ്ട്. ഇതോടെയാണ് അഴിക്കോട് മുൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വീണ്ടും ആലോചിക്കുന്നത്.

അഴിക്കോട്ടെ സ്‌കൂളിന് പ്ലസ് ടി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് അധികൃത സ്വത്ത് സമ്പാദനക്കേസടക്കമുള്ളവ ഉയർന്നുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here