സ്വന്തം ലേഖകൻ

തിരുവനന്തപുരം : പി എസ് സി മെമ്പർ സ്ഥാനവുമായി ബന്ധപ്പെട്ടുയർന്ന കോഴവിവാദത്തിൽ ഐ എൻ എല്ലിന് താക്കീത്. സി പി എം സംസ്ഥാന ആക്ടറിംഗ് സെക്രട്ടറി എ വിജയരാഘവനാണ് ഐ എൻ എൽ നേതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തത്.
പി എസ് സി അംഗമാക്കാൻ നാൽപ്പത് ലക്ഷം രൂപയുടെ കോഴയിടപാട് നടന്നതായി എൻ എൻ എൽ നേതാക്കൾ പരസ്യമാക്കിയതോടെ ഇടത് മുന്നണി പ്രതിരോധത്തിലായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമെന്ന നിലയിൽ പി എസ് സി യുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നതരത്തിലുള്ള ആരോപണമാണ് പുറത്തുവന്നത്.  ഐ എൻ എല്ലിന് ഇടതുമുന്നണി നൽകിയ ഒരു പി എസ് സി അംഗത്വം പണം വാങ്ങിയാണ് നിയമിച്ചതെന്നായിരുന്നു ആരോപണം. ആദ്യ ഘഡുവെന്ന നിലയിൽ 20 ലക്ഷം രൂപ വാങ്ങിച്ചെന്നും, ബാക്കി വരുന്ന 20 ലക്ഷം പിന്നീട് നൽകണമെന്നുമായിരുന്നു ഐ എൻ എൽ നേതാക്കൾ ധാരണയുണ്ടാക്കിയത്. കോഴ വിവാദവും, ഐ എൻ എല്ലിലെ ഗ്രൂപ്പിസവും ചർച്ചചയ്യാനായി സി പി എം തീരുമാനിച്ചിരുന്നു.
 
ഐ എൻ എല്ലിന് ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നത്. രണ്ടര വർഷത്തേക്ക് മന്ത്രി സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ കോഴി വിവാദം ഉയർന്നതും, മന്ത്രി അഹമ്മദ് ദേവർകോവിലടക്കം കോഴവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും മന്ത്രിസഭയ്ക്കും, മുന്നണിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് സി പി എം വിലയിരുത്തൽ. കാർകോട് സീറ്റ് പണം വാങ്ങിയാണ് നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.
ഇത്തരം ആരോപണങ്ങളും വിവാദങ്ങളും മേലിൽ ഉണ്ടാവരുതെന്നും, 
 
 

LEAVE A REPLY

Please enter your comment!
Please enter your name here