സ്വന്തം ലേഖകൻ

തിരുവനന്തപുരം : എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട, കാസർകോട്, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരെ  മാറ്റി. മുഖ്യതിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും ചുമതലയിൽ നിന്നും  മാറ്റി.
ജാഫർ മാലിക്കാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. പത്തനംതിട്ട ജില്ലാ കളക്ടറായി ദിവ്യ എസ്  അയ്യരെയും നിയമിച്ചു.
ഹരിത വി കുമാറാണ് തൃശ്ശൂർ ജില്ലാ കളക്ടറാവുക.  പി കെ ജയശ്രീ (കോട്ടയം), ഡോ നരസിംഹുഗാരി ടി എൽ റെഡ്ഡി (കോഴിക്കോട്), ഭണ്ഡാരി സ്വാഗത് രവീർഛന്ദ് (കാസർകോട്), ഷീബ ജോർജ് (ഇടുക്കി) എന്നിവരാണ് പുതിയ കലക്ടർമാർ.
ബിജു പ്രഭാകറെ ഗതാഗത സെക്രട്ടറിയായും , സജ്ഞയ് കൗളിനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായും നിയമിച്ചു. ഡോ വേണു ഉന്നവിദ്യാഭ്യാസ സെക്രട്ടറിയാവും.  റോഡ്സ് ആന്റ് ബ്രിഡ്ജസ് എം ഡിയായി  എറണാകുളം ജില്ലാ കളക്ടറായിരുന്ന എസ് സുഹാസിനെ നിയമിച്ചു. സിയാൽ എം ഡിയുടെ ചുമതലയും സുഹാസിനാണ് നൽകിയത്. ആശാ തോമസിനെ  ആരോഗ്യസക്രട്ടറിയായും നിയമിച്ചു.  ആകെ 35 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here