രാമനാട്ടുകര : പി എസ് സി അംഗ നിയമനത്തിന് നാൽപത് ലക്ഷം രൂപ കോഴ സംബന്ധിച്ച് ഐ എൻ എൽ – ന് എതിരെ ഉയർന്ന ആരോപണം പൊതു സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച യാഥാർത്യങ്ങൾ പുറത്ത് വരുവാൻ സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഐ എൻ എൽ സെക്കുലർ സംസ്ഥാന പ്രസിഡന്റ് എയർലൈൻസ് അസീസ്  ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിച്ച ഇ.സി.മുഹമ്മദ് ഐ എൻ എൽ – ൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട ജലീൽ പുനലൂർ എന്നിവരെ കൂടി അന്വേഷണ പരിധിയിൽ ഉൾപെടുത്തണം. ഇടത് മുന്നണി ഗവൺമെന്റിന്റെ സംശുദ്ധമായ പ്രവർത്തനത്തിന് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ് കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് നടന്ന നിയമനം സംബന്ധിച്ച വിവാദം ഇ.സി.മുഹമ്മദ് ഇപ്പോൾ പുറത്ത് പറയുന്നതിലെ ദുരൂഹത സംശയാസ്പദമാണ്.

എൻ എസ് സി – ഐ എൻ എൽ ലയന ചർച്ചകൾക്ക് എൻ.എസ്. സി -യെ പ്രതിനിധീകരിച്ച ഇ.സി.മുഹമ്മദ് , ജലീൽ പുനലൂർ , ഒ.പി.ഐ കോയ എന്നിവർ സംസ്ഥാന തലത്തിൽ മൂന്നു പേർക്കും സ്ഥാനം ഉറപ്പിച്ചാണ് ലയനം നടത്തിയത്. 6 മാസത്തിനകം തന്നെ ജലീൽ പുനലൂരിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഐ.എൻ.എൽ പുറത്താക്കിയിട്ടുള്ളതുമാണ്. പാർട്ടിക്ക് പുറത്തായ ശേഷം ജലീൽ പുനലൂർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളി ലൂടെ ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് സംസ്ഥാനത്തെ ചില ഐ.എൻ.എൽ ഭാരവാഹികൾ എന്നിവരെ നിരന്തരം സമൂഹ മധ്യത്തിൽ അപഹസിക്കുന്ന പ്രചാരവേല നടത്തിവരികയായിരുന്നു. എൻ.എസ്.സി പുനസംഘടിപ്പിക്കാൻ ജലീൽ നടത്തുന്ന ശ്രമങ്ങളും ഐ.എൻ.എൽ നേതാക്കളെ വിഭിന്ന ചേരിയിലാക്കി അതിൽ പിളർപുണ്ടാക്കാനുള്ള ജലീലിന്റെ നീക്കങ്ങളും ആരോപണം ഉന്നയിച്ച് പുറത്തായ ഇ.സി.മുഹമ്മദിനെ മഹത്വവൽക്കരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും കാണുന്ന സാമാന്യ ബോധമുള്ള ആളുകൾക്ക് ആരോപണത്തിന്റെ ഉദ്ധേശ ശുദ്ധിയിൽ സംശയം ഉണ്ടായിരിക്കുകയാണ്.

ഏതേങ്കിലും ഒരു പാർട്ടിയിൽ നിന്ന് തങ്ങൾക്കനുകൂലമായ അവസരങ്ങൾ ലഭിക്കാതെ വരുമ്പോൾ അപവാദ പ്രചരണങ്ങൾ നടത്തി പാർട്ടിയെ കളങ്കപ്പെടുത്തുന്ന ഒരു വിഭാഗം ആളുകളുടെ ശ്രമങ്ങൾക്ക് കടിഞ്ഞാണിടുവാൻ വിജിലൻസ് അന്വേഷണത്തിലൂടെ യഥാർത്ഥ വിവരം പുറത്തുവരണം. 

സംസ്ഥാന കമ്മറ്റി യോഗത്തിൽലത്തീഫ് കല്ലറക്കൽ സിറാജ് പെരുനാട് പി പി അബ്ദുള്ള കോയ സലാമ് അൻവർ ഇടശ്ശേരി അസ്കർ കോഴിക്കോട് ആനന്ദൻ കുട്ടി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here