![20210707_212848](https://i0.wp.com/keralatimes.com/wp-content/uploads/2021/07/20210707_212848.jpeg?resize=696%2C428&ssl=1)
മലപ്പുറം: എം.ഇ.സ് മമ്പാട് കോളേജിലെ മൂന്നാം വർഷ മാസ്സ്കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി ഫാത്തിമ റിൻഷ വി.പി യുടെ പഠനം ഇനി അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജിൽ .
വർഷംതോറും നടത്തിവരാറുള്ള കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ്
പ്രോഗ്രാമ്മിലൂടെയാണ് ഈ വിദ്യാർത്ഥി അർഹത നേടിയത്.വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളെ അമേരിക്കയിലെ കമ്മ്യൂണിറ്റി കോളേജുകളിൽ ഉള്പെടുത്തിവിവിധ സംസ്കാരങ്ങൾ പഠിക്കാനും പറഞ്ഞകൊടുകനും കൂടെ ഒരു വർഷത്തെ ലഭ്യമായ കോഴ്സ് പടിക്കുകയുമാണ് ഈ പ്രോഗ്രാമ്മിലൂടെ ലക്ഷ്യം വെക്കുന്നത്.
പ്രസ്തുത പരിപാടിയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഒരേ ഒരു മലയാളി കൂടിയാണ് റിൻഷ.തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിലും ചെന്നൈയിലുമായി പരീക്ഷകളും അഭിമുഖങ്ങളും നടത്തിയ ശേഷമാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. മലപ്പുറം വട്ടപ്പറമ്പ് വലിയപീഡിയക്കൽ അബ്ദുൽ അസീസ് സൈനബ ദമ്പതികളുടെ ഇളയ മകളാണ് റിൻഷ.മുഹമ്മദ് റിസ്വാൻ, ഇംതിയാസ്, ഫഹദ് ഇബ്ൻ അബ്ദുൽ അസീസ് എന്നിവർ സഹോദരങ്ളാണ്.