ഐസ്വാൾ: ഒരു പുരുഷായുസ്സ് മുഴുവൻ ആയുർവേദത്തിന്റെ പ്രചരണത്തിനും വ്യാപനത്തിന്നുമായി മാറ്റി വെക്കുകയും ഒരു നിഷ്കാമ കർമയോഗിയെപ്പോലെ സ്വയം തന്റെ ജീവിതദൗത്യം നിറവേറ്റുകയും ചെയ്ത അസാമാന്യ പ്രതിഭാവിലാസമുള്ള ഒരു ഭിഷഗ്വരനായിരുന്നു ഡോ.പി.കെ വാര്യർ എന്ന് നിയുക്ത ഗോവ ഗവർണ്ണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള.
 
 
ലോകത്തെ ചില പ്രമുഖ രാജ്യങ്ങൾ ഭാരതത്തിന്റെ ആയുർവേദ ചികിത്സാ സമ്പ്രദായത്തെ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ ആയുർവേദത്തിന്റെ സാധ്യതകൾ ദീർഘ ദൃഷ്ടിയോടെ കണ്ടറിഞ്ഞു,  വലിയൊരളവോളം അംഗീകാരം
നേടിയെടുക്കാൻ അദ്ദേഹത്തിന്  സാധിച്ചിട്ടുണ്ട്. ആ ദൗത്യത്തിൽ പൂർണ്ണമായി വിജയിച്ചില്ലെങ്കിലും യു . എൻ, ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ആയുർവേദത്തിന്റെ സന്ദേശമെത്തിക്കാൻ ഡോ. വാര്യർക്ക് സാധിച്ചിട്ടുണ്ട്.
 
2005 ൽ ലണ്ടനിൽ നടന്ന ലോകമലയാളി സമ്മേളനത്തിൽ ഡോ. വാര്യരോടെപ്പം പങ്കെടുക്കാൻ സാധിച്ച സന്ദർഭം ഞാനോർക്കുന്നു. മനസ്സും ശരീരവും ഒരേ പോലെ ജന സേവനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച മഹാനായ ഈ ആചാര്യന്റെ വേർപാടിൽ  അനുശോചിക്കുകയും ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here