തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആര്‍ 10.5 ആണ്. 10. 2 %നിന്നാണ് ഇത് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനന്തമായി ലോക്ഡൗണ്‍ നീട്ടാനാകില്ല. സാധാരണ നിലയിലേക്ക് എത്രയും വേഗം എത്തണം. അതിനാലാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് വരുന്നത്. അത് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേള നത്തില്‍ വ്യക്തമാക്കി.

രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കുറവ് വരാത്തത് എന്നത് പലരും ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംം ആരംഭിച്ചു. സംസ്ഥാനത്ത് മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടിപിആര്‍ 29 ശതമാനം വരെ ഉയര്‍ന്നു. പ്രതതിനിന രോഗികളുടെ എണ്ണം നാപ്പതിനായിരത്തിന് മുകളിലെത്തി. പുതിയതായി രോഗവാഹകരാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടിപിആര്‍ താഴാതെ നില്‍ക്കുകയാണ്. മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി.

അതേസമയം കേരളം മെച്ച്െപട്ട നിലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണെന്നും അദേഹം പറഞ്ഞൃ. ജനസാന്ദ്രത കൂടുതലായതിനാലാണ് കൂടുതല്‍ കേസുകള്‍ വരുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here