തൊടുപുഴ : പി ജെ ജോസഫിന്റെ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി. ഇരുവിഭാഗം നേതാക്കൾ ചേരിതിരിഞ്ഞതോടെ പാർട്ടി പിളർപ്പിന്റെ വക്കിലേക്ക് നീങ്ങുകയാണ്. പി ജെ ജോസഫിന്റെ വീട്ടിൽ വിളിച്ചു ചേർത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ചത്. അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചിരിക്കയാണ്. തോമസ് ഉണ്ണിയാടൻ, ജോണി നല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമാണ് ചേരിതിരിഞ്ഞിരിക്കുന്നത്. മോൻസ് ജോസഫിനും ജോയ് അബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിൽ ഫ്രാൻസിസ് ജോർജ് വിഭാഗം അതൃപ്തിരേഖപ്പെടുത്തി രംഗത്തെത്തിയതാണ് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here