ഹോണ്ട കാർസ് ഇന്ത്യക്ക് ഭാഗ്യം കൊണ്ടു വന്ന വാഹനമാണ് അമേയ്സ്. ഡീസൽ എൻജിന്റെ അഭാവത്തിൽ വിപണിയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ ഹോണ്ടയുടെ തലവര മാറ്റി അമേയ്സ്. ഹോണ്ടയുടെ ആദ്യ ഡീസൽ എൻജിനുമായി എത്തിയ അമേയ്സ് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്റ്റ് സെഡാനുകളിലൊന്നാണ്. 2013 ൽ പുറത്തിറങ്ങിയ അമേയ്സ് മൂന്നു വർഷത്തിന് ശേഷം സമഗ്രമാറ്റങ്ങളുമായി എത്തിയിരിക്കുന്നു. 5.29 ലക്ഷം രൂപ മുതൽ 8.19 ലക്ഷം രൂപ വരെയാണ് പുതിയ അമേയ്സിന്റെ ഡൽഹി ഷോറൂം വിലകൾ.

പുതിയ ഗ്രിൽ, ബമ്പറുകൾ, റീ‍ഡിസൈൻഡ് ഹെ‍ഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, പുതിയ അലോയ് വീലുകൾ എന്നിവയാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ അപ്ഹോൾസറി, മാറ്റങ്ങളുമായി എത്തിയ ഇൻഫോടെൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷ് ബോർഡ് എന്നിവയാണ് ഉള്‍ഭാഗത്തെ പ്രധാന മാറ്റങ്ങൾ. കൂടാതെ ക്ലൈമറ്റ് കൺട്രോൾ, എയർബാഗ്, എബിഎസ് തുടങ്ങിയ ഫീച്ചറുകൾ അടിസ്ഥാന വകഭേദങ്ങൾ മുതൽ ലഭ്യമാകും.

അമേയ്സിന്റെ പെട്രോൾ, പെട്രോൾ‌ ഓട്ടോമാറ്റിക്ക്, ഡീസൽ മോ‍ഡലുകൾ‌ വിപണിയിൽ ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ എൻജിനും, 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് കാറിന്. 1198 സിസി കപ്പാസിറ്റി എൻജിനുള്ള പെട്രോൾ കാറിന് 6000 ആർപിഎമ്മിൽ 88 പിഎസ് കരുത്തും 4500 ആർപിഎമ്മിൽ 109 എൻഎം ടോർക്കുമുണ്ട്. 1498 സിസി കപ്പാസിറ്റിയുള്ള ഡീസൽ എന്‍ജിന് 3600 ആർപിഎമ്മിൽ 100 പിഎസ് കരുത്തും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കുമുണ്ട്. . 5.29 ലക്ഷം രൂപ മുതൽ 8.19 ലക്ഷം രൂപ വരെയാണ് പുതിയ അമേയ്സിന്റെ ഡൽഹി ഷോറൂം വിലകൾ. മെയ് ആദ്യം മുതൽ‌ പുതിയ അമേയ്സ് ലഭ്യമായി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here