തിരുവനന്തപുരം : കോവിഡ്‌ പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുവഴി 567.72 കോടി രൂപയുടെ സഹായം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാംഘട്ടത്തിൽ 357.39 കോടിയും രണ്ടാംഘട്ടത്തിൽ 210.33 കോടിയും നൽകിയതായി ടി പി രാമകൃഷ്‌ണൻ, എം എം മണി, മുരളി പെരുനെല്ലി, വി ജോയി എന്നിവരെ മന്ത്രി അറിയിച്ചു. ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കംപ്യൂട്ടർവൽക്കരണം, ഓൺലൈൻ പണം കൈമാറ്റം തുടങ്ങിയ സൗകര്യമൊരുക്കുന്നു. തൊഴിലാളികളുടെ വിവരങ്ങൾ ഡിജിറ്റലൈസ്‌ ചെയ്യുന്ന പദ്ധതി വിപുലീകരിക്കും.

അതിഥി ആപ് വരും
സംസ്ഥാനത്ത്‌ അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനും മറ്റും അതിഥി ആപ് നടപ്പാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.  അതിഥി തൊഴിലാളികൾക്ക്‌ എല്ലാ സൗകര്യവുമൊരുക്കുകയാണ്‌ ഉദ്ദേശ്യമെന്ന്‌ ഇ ടി ടൈസൺ, പി എസ്‌ സുപാൽ, ജി എസ്‌ ജയലാൽ, പി മുഹമ്മദ്‌ മുഹസിൻ എന്നിവരെ മന്ത്രി അറിയിച്ചു.

പത്താംക്ലാസുകാർക്ക്‌ ഉപരിപഠനത്തിന്‌ 
4.63 ലക്ഷം സീറ്റ്
പത്താംതരം പാസായവർക്ക്‌ ഉപരിപഠനത്തിന്‌ വിവിധ മേഖലയിൽ 4,62,527 സീറ്റ്‌ ലഭ്യമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറിയിൽ 3,61,307 സീറ്റുണ്ട്‌. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,000, ഐടിഐകളിൽ 49,140, പോളിടെക്‌നിക്കുകളിൽ 19,080 എന്നിങ്ങനെയാണ്‌ സീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here