സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുക. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയാൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികൾ കേസിൽ വിചാരണ നേരിടേണ്ടി വരും.

നേരത്തെ ഈ കേസിൽ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. നിയമസഭയിൽ എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാ ബജറ്റ് തടയാൻ ശ്രമിച്ചത് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത് എന്ന് കോടതി വിമർശിച്ചിരുന്നു. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവേ കോടതി വ്യക്തമാക്കിയിരുന്നു.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി പ്രതിപക്ഷമായിരുന്ന എംഎൽഎമാർ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ ഡയസ് അടക്കം തകർത്ത് എറിയുകയുമായിരുന്നു.

പിന്നീട്, ഇതേ കേസ് പരിഗണിക്കുമ്പോൾ ഇന്ന് എൽഡിഎഫ് പക്ഷത്തുള്ള കെഎം മാണി അഴിമതിക്കാരൻ ആയിരുന്നുവെന്ന വാദിച്ചത് വലിയ വിവദാമായിരുന്നു. സർക്കാരിന് വേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ കൂടിയായ രഞ്ജിത്ത് കുമാറാണ് ഇക്കാര്യം വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here