കാസർക്കോട് : രാജധാനി ജ്വല്ലറി കവർച്ച ചെയ്ത സംഭവത്തിൽ പിടികിട്ടാനുള്ള   മുഖ്യ പ്രതി പിടിയിൽ.
 
തൃശൂര കൊടുങ്ങല്ലൂർ കോത പറമ്പ സ്വദേശി സത്യേഷ് എന്ന കിരൺ (35)  ആണ് അറസ്റ്റിൽ ആയത്. പ്രതിക്ക് 
കേരളത്തിലും തമിൾ നാടിലും കർണാടകത്തിലും നിരവധി കേസുകൾ ഉണ്ട്.
 
കാസർക്കോട് എസ്.പി: പി.ബി. രാജീവ്‌ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡെപ്യൂട്ടി എസ്  പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ആയ  എസ്.ഐമാരായ ബാലകൃഷ്ണൻ,  നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ,   ശിവകുമാർ, രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ഡ്രൈവർ പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here