കോഴിക്കോട് :കോവിഡ്  സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്   കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പഠനസംഘാംഗങ്ങൾ ജില്ലയിലെത്തി. കലക്ടറേറ്റില്‍ ജില്ലാ  ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡിയുമായും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോ വിഡ് ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി.
 
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രൻ ,  കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് കോഴിക്കോട് ജില്ലയിലേക്ക്  നിയോഗിക്കപ്പെട്ട ടീം. ജില്ലയിലെ കോവിഡ് വ്യാപന നിരക്കും സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും വാക്സിനേഷൻ പുരോഗതിയും സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു.
 
 ജില്ലയിൽ വാക്സിൻ വിഹിതം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കലക്ടർ സംഘാംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തി.
 
യോഗത്തില്‍ അഡീഷണല്‍ ഡി.എം.ഒ മാരായ ഡോ. പീയൂഷ് എം, ഡോ. എന്‍.രാജേന്ദ്രന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. എ നവീന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, 
നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ ,
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here