തൃക്കരിപ്പൂർ: ഓണം ലക്ഷ്യമാക്കി വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് ശേഖരിച്ചു വെച്ച കർണാടക മദ്യ ശേഖരം എക്സെസ് സംഘം പിടിച്ചെടുത്തു. 
 
കാസർകോട് ജില്ലയിലെ പടന്നക്കടുത്ത മാച്ചിക്കാട് നിന്നാണ് അനധികൃതമായി ഒളിപ്പിച്ചു വെച്ച നിലയിലുള്ള മദ്യം കണ്ടെത്തിയത്. 18 കെയ്സുകളിലായുള്ള 864 ടെട്രാ പാക്കറ്റ് കർണ്ണാടക മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് മാച്ചിക്കാട്  വിഷ്ണു കെ ( 21 ) നെ എക്സൈസ് സംഘം  അറസ്റ്റ് ചെയ്തു. 
 
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ് നടത്തിയ നിരീക്ഷണത്തിലാണ് എക്സൈസിൻ്റെ മദ്യവേട്ട.
കാസറഗോഡ് എക്സൈസ് ഇന്റലിജെന്റ്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൽ അടിസ്ഥാനത്തിൽ  വില്പനയ്ക്കായ് ഉദിനൂർ മാച്ചിക്കാട്ട്   സൂക്ഷിച്ച് വെച്ച കർണ്ണാടക വിദേശ മദ്യമാണ് ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ. ഡി യും പാർട്ടിയും ചേർന്ന് പിടിച്ചെടുത്തത്.  എക്സൈസ് ഇന്റലിജെന്റ്സ് പ്രിവന്റീവ് ഓഫീസർ എം. അനിൽകുമാർ,
ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി. അശോകൻ , സിവിൽ എക്സൈസ് ഓഫീസർമാരായ
 പി. പ്രശാന്ത്, കെ. ദിനൂപ്  എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here