കൊച്ചി : ഏറെ വിവാദമായ മരട് ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾക്കെതിരെ വ്യത്യസ്ത കുറ്റ പത്രം നൽകുമെന്ന് അന്വേഷണ സംഘം. തീരപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ട് കായൽ തീരത്ത് പടുത്തയർത്തിയ നാല് ഫ്‌ളാറ്റുകളാണ് പൊളിച്ചു നീക്കിയത്. രാജ്യത്തുതന്നെ തീരദേശ പരിപാലന നിയമം കാറ്റിൽ പറത്തിയ സംഭവത്തിൽ സുപ്രിംകോടതി കർശന നിലപാട് സ്വീകരിക്കുകയും, ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റുകയും ചെയ്ത സംഭവമായിരുന്നു മരടിൽ അരങ്ങേറിയത്.


ഹോളി ഫെയിത്ത്, ഗോൾഡൻ കായൽ തുടങ്ങി നാല് ഫ്‌ളാറ്റ് സമുച്ഛയങ്ങളാണ് മരടിൽ പൊളിച്ചുമാറ്റിയത്.
നാല് ഫ്‌ളാറ്റ് കമ്പനികൾക്കെതിരെയുള്ള കുറ്റ പത്രത്തിൽ പ്രദേശീക ഭരണകൂടത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


എന്നാൽ സി പി എം നേതാവും , ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിന് അനുമതി നൽകിയ മരട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ  ദേവസിയുടെ പേരിൽ കേസ് എടുക്കാൻ രണ്ടു വർഷം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല. കുറ്റക്കാർക്കെതെരി കേസ്  എടുക്കാൻ ജില്ലാ കലക്ടർക്ക് കത്ത് നൽകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.  തണ്ണീർത്തടങ്ങൾ നിയമവിധേയമല്ലാതെ നികത്തുകയും അനധികൃത നിർമ്മാണം നടത്തുകയും ചെയ്തുവെന്ന കേസിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here