മലപ്പുറം : മൊഈൻ അലി വിവാദത്തിൽ ഒടുവിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പുറത്തുവന്നു. എല്ലാം സി പി എം അജണ്ടയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിനെ തർക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സർക്കാരിനെതിരെയുള്ള
മുസ്ലിം വിരുദ്ധ പോരാട്ടം നടക്കാനിരിക്കെ സർക്കാരിനെ രക്ഷപ്പെടുത്താനായാണ് സി പി എം ശ്രമം. ഈ ശ്രമത്തിന്റെ ഭാഗമായാണ് മുസ്ലിംലീഗിൽ കലാപമാണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നതെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

മുഈൻ തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വിവാദപരമായ ആരോപണത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പി കെ കുഞ്ഞാലിക്കുട്ടി മൗനത്തിലായിരുന്നു. കുഞ്ഞാലിക്കുട്ടി ലീഗിൽ ഒറ്റപ്പെട്ടതായുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി മൗനം വെടിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here