രാമനാട്ടുകര: ഫാറൂഖ് കോളേജിൽ ആരംഭിക്കുന്ന കിറ്റ്സ് ഡിപ്ലോമ കോഴ്സുകളുടെ ലോഞ്ചിങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ .പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊ വിഡിനെ പശ്ചാത്തലത്തിൽ വിദേശ ടൂറിസ്റ്റുകളുടെ അഭാവത്തിൽ ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നൽകി തൊഴിൽപരമായി മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  ഫാറൂഖ് കോളേജ് കേന്ദ്രമായി ഒരു ഹെറിറ്റേജ് ടൂറിസത്തിന് അനന്ത സാധ്യതകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

കോളേജ് ഓഡിയോ വിഷൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ കെ എം നസീർ അദ്ധ്യക്ഷത വഹിച്ചു.  കോളേജും കിറ്റ്സും തമ്മിലുള്ള എംഒയു ചടങ്ങിൽ കൈമാറി. 

കിറ്റ്സ് ഡയറക്ടർ ഡോക്ടർ രാജശ്രീ അജിത് റിപ്പോർട്ട് അവതരിപ്പിച്ചു.  മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കുഞ്ഞലവി ട്രഷറർ എം കെ മുഹമ്മദലി രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ പി അബ്ദുൽ ഹമീദ് കിറ്റ്സ് ടെക്നിക്കൽ  കൺസൾട്ടൻഡ് ബിനുരാജ്, ഐ ക്യു എ സി കോഡിനേറ്റർ ഡോക്ടർ ടി മുഹമ്മദലി, കിഡ്സ് പ്രോഗ്രാം കോഡിനേറ്റർ എം സി മുഹമ്മദ് ഷമീർ സംസാരിച്ചു ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ എയർപോർട്ട് ഓപ്പറേഷൻ, ഡിപ്ലോമ അഡ്വർടൈസിങ് ആൻഡ് ബ്രാൻഡിങ് എന്നീ മൂന്ന് ന്യൂതന സ്കിൽഡ് അലോട്ട്മെന്റ് കോഴ്സുകളാണ് ഈ അധ്യായന വർഷം ആരംഭിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here