കാസർക്കോട് : 2020 നവംബർ ആറിന്  രാത്രിയിൽ ഉപ്പള  എസ് എസ് ഗോൾഡ് റിപ്പയറിങ് കടയുടെ  പൂട്ട് പൊളിച്ചു ഉരുക്കുന്നതിനായി വെച്ചിരുന്ന  രണ്ട് കിലോ വെള്ളിയും 65 ഗ്രാം സ്വർണവും കവർന്ന കേസിലെ രണ്ടു പേർ പിടിയിൽ.
 
തമിഴ്നാട് നാമക്കൽ ബോയർ തെരുവിൽ  മുരുകേശൻ (46), കോയമ്പത്തൂർ പോത്തന്നൂർ  അലി എന്ന സൈദാലി (59) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം  കാസറഗോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
 
പ്രതികൾ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ പെട്ടവരാണ്. ഇവർക്ക് കേരളത്തിൽ ഹെമാംബിക നഗർ , അയ്യന്തോൾ ., കടുത്തുരുത്തി,.മുക്കം, തിരുവമ്പാടി, എന്നീ സ്റ്റേഷനുകളിലും  കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും  തമിഴ്നാടിൽ മുത്തുപ്പേട്ട,. തിരിച്ചംകോഡ്  എന്നിവിടങ്ങളിലും   കേസുകൾ ഉണ്ട്. 
 
അന്വേഷണ സംഘത്തിൽ  മഞ്ചേശ്വർ എസ് ഐമാരായ രാഘവൻ,  ബാലകൃഷ്ണൻ സി.കെ, നാരായണൻ നായർ,  എ.എസ് എ ലക്ഷ്മി നാരായണൻ,  ശിവകുമാർ, രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ  ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here