കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി വീണ്ടും തള്ളി. ആദ്യ ജാമ്യാപേക്ഷ നിരസിച്ചതിനുള്ള സുവ്യക്തമായ കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായും ഏതെങ്കിലും സാഹചര്യങ്ങൾക്ക് മാറ്റമുണ്ടായതായി കോടതിക്ക് ബോധ്യപ്പെടുന്നില്ല എന്നും ഉത്തരവിൽ ജഡ്ജി കെ വി ജയകുമാർ നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യവും കേസിലെ ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും വസ്തുതകൾ പരിശോധിച്ചതിൽ പ്രതിക്ക് ജാമ്യത്തിന് അർഹത ഇല്ലെന്നും ഉത്തരവിൽ പറയുന്നു. കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വേഗത്തിൽ വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് കിരൺ ജില്ലാ കോടതിയിലെത്തിയത്. ഈ രണ്ട് ഘട്ടങ്ങളിലും അഡ്വ. ബി എ ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്. എന്നാൽ ജില്ലാ കോടതിയിൽ രണ്ടാമത്തെ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കിരൺ ആളൂരിനെ മാറ്റി പുതിയ അഭിഭാഷകനെ നിയോഗിച്ചു. അഡ്വ. സി പ്രതാപചന്ദ്രൻ പിള്ളയാണ് കിരണിന് വേണ്ടി ജില്ലാ കോടതിയിൽ രണ്ടാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേസിൽ ഈ മാസം പത്തിന് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ജൂൺ 21 ന് രാത്രിയിൽ അറസ്റ്റിലായ കിരണിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ സ്വാഭാവിക ജാമ്യം തടഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കാനാകും. പത്തിന് കുറ്റപത്രം സമർപ്പിച്ചാൽ പിന്നീട് കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. നാൽപ്പതിലേറെ പ്രോസിക്യൂഷൻ സാക്ഷികൾ കേസിലുണ്ടെന്നാണ് വിവരം.

ഡിജിറ്റൽ തെളിവുകളെയാണ് ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടുതലായി ആശ്രയിച്ചത്. കുറ്റപത്രത്തിനൊപ്പം കേസുമായി ബന്ധപ്പെട്ട 20 തൊണ്ടി മുതലുകളും കോടതിയിലെത്തും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച ജി മോഹൻരാജിന്റെ കൂടി സഹായത്തോടെയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടലൂരി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് അന്വേഷണ സംഘം കുറ്റപത്രത്തിന്റെ കരട് നൽകിയിരുന്നു.

ജൂൺ 21 ന് പുലർച്ചെയാണ് പോരുവഴി ശാസ്താംനടയിലെ കിരണിന്റെ വീട്ടിൽ വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയിലെ ജനൽ കമ്പിയിൽ വിസ്മയ തൂങ്ങി നിൽക്കുക ആയിരുന്നുവെന്നാണ് കിരൺ പോലീസിന് നൽകിയ മൊഴി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കിരണിന്റെ മാതാപിതാക്കളിൽ നിന്നും വിസ്മയ പീഡനം നേരിട്ടിരുന്നുവെന്ന് വിസ്മയുടെ കുടുംബം മൊഴി നൽകിയെങ്കിലും അവരെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ മോട്ടോർ വാഹന വകുപ്പ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. പിരിച്ച് വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്ത

LEAVE A REPLY

Please enter your comment!
Please enter your name here