പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന വി പി ഉസ്മാൻ പൊലീസ് പിടിയിലായി. എ ഐ എ അന്വേഷിക്കുന്ന പ്രതിയാണ് ഉസ്മാൻ. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയാണ്. യു എ പി എ കേസിൽ പ്രതിയാണ് ഉസ്മാൻ. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മൂന്നാം പ്രതിയായിരുന്നു. നേരത്തെ പോരാട്ടം പ്രവർത്തകനായിരുന്ന ഉസ്മാനാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റു ചെയ്യപ്പെട്ട അലനും, ത്വാഹയ്ക്കും മാവോയിസ്റ്റ് ലഘുലേഖകൾ കൈമാറിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നത്.
2016 ഫെബ്രുവരി 26 നാണ് ഉസ്മാൻ അറസ്റ്റിലാവുന്നത്. വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു ഇദ്ദേഹം. 
 

LEAVE A REPLY

Please enter your comment!
Please enter your name here