സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുൻ കെ പി സി സി ജന.സെക്രട്ടറിയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കെ പി അനിൽ കുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. കേരളത്തിലെ കോൺഗ്രസിൽ ജനാധിപത്യം കശാപ്പു ചെയ്ത  കെ  പി സി സി അധ്യക്ഷനാണ് കെ സുധാകരനെന്നും, താലിബാൻ മോഡലിലാണ് സുധാകരൻ കെ പി സി സി അധ്യക്ഷസ്ഥാനം കൈക്കലാക്കിയതെന്നും അനിൽകുമാർ ആരോപിച്ചു. ലിബറൽ ഡമോക്രാറ്റിക് പാർട്ടിയായ കോൺഗ്രസിനെ സെമി കേഡറാക്കി മാറ്റണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യേണ്ടതല്ലേ, ഇവിടെ മാത്രം മാറ്റം ഉണ്ടാക്കാൻ പറ്റുമോ എന്നും അനിൽ കുമാർ ചോദിച്ചു. പൊതു ജനം ഇതെല്ലാം മനസിലാക്കുന്നുണ്ടെന്ന് നേതൃത്വം മനസിലാക്കണം.

ഞാൻ പൊതു പ്രവർത്തകനാണ്, പൊതു പ്രവർത്തകനായിതന്നെ തുടരുമെന്നും അനിൽ കുമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സി പി എമ്മിലേക്കാണോ എന്ന ചോദ്യത്തിന് പറയാമെന്നേ… എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോഴിക്കോട് നാളെ നടക്കുന്ന പത്രസമ്മേളനത്തിൽ കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാക്കും.
വളരെ താഴേത്തട്ടിൽ നിന്നും വളർന്നു വന്ന കോൺഗ്രസ് പ്രവർത്തകനാണ് താനെന്നും, എന്റെ കോൺഗ്രസ് പാരമ്പര്യത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും, എന്നിട്ടും കോൺഗ്രസിനോട് വിടപറയേണ്ടിവന്നത് എന്തുകൊണ്ടായിരുന്നു എന്ന് പ്രവർത്തകർ വിലയിരുത്തട്ടെ എന്നും കെ പി അനിൽ കുമാർ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായതോടെയാണ് ഞാൻ ഗ്രൂപ്പുകൾക്ക് അനഭിമതനായതെന്ന് പറഞ്ഞ അനിൽകുമാർ തന്റെ സേവനങ്ങളെ ആർക്കും തള്ളിക്കളയാനാവില്ലെന്നും, ജീവിതത്തിന്റെ മുക്കാൻ പങ്കും ഈ പാർട്ടിക്കുവേണ്ടിയാണ് ഹോമിച്ചതെന്നും ആരോപിച്ചു.
അനിൽ കുമാറിന്റെ വാക്കുകൾ,


നിശ്ചലമായിരുന്ന യൂത്ത് കോൺഗ്രസിനെ കഷ്ടപ്പെട്ട്, അദ്ധ്വാനിച്ച്, ബുദ്ധിമുട്ടി പുനസംഘടിപ്പിച്ച് ആർക്കും പരാതിയില്ലാതെ അർഹരാവരെ മാത്രം പരിഗണിച്ച്, ഗ്രൂപ്പില്ലാതെ കേരളത്തിലെ യൂത്ത് കോൺഗ്രസിനെ നയിച്ചു. അതിന്റെ തിക്തഫലം അഞ്ച് വർഷക്കാലം എനിക്ക് ഒരു പദവിയും തന്നില്ല. കെ കരുണാകരൻ പാർട്ടി വിട്ടുപോയപ്പോൾ, കെ കരുണാകരനോടൊപ്പം പോവാതെ കോൺഗ്രസിൽ പിടിച്ചു നിർത്തി.
കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനട ജാഥ നടത്തി. എന്നെ അഞ്ച് വർഷം മാറ്റി നിർത്തുകയായിരുന്നു. ഒരു പരാതിയും എവിയെയും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല, വി എം സുധീരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നാല് കെ പി സി സി അധ്യക്ഷൻമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചു. എന്റെ മനസിലെ നോവുകളെല്ലാം മാറ്റിവച്ച് പാർട്ടിയിൽ പ്രവർത്തിച്ചു. 2016 ൽ ഞാൻ കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയാവുമെന്ന് എല്ലാവരും പറഞ്ഞു.  കൊയിലാണ്ടിയിൽ ഞാൻ സജീവമായി ഉണ്ടായിട്ടും എനിക്ക് സീറ്റ് തന്നില്ല. 2016 കഴിഞ്ഞു, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റവും കൃത്യതയോടെ ഏറ്റെടുത്തു നടപ്പാക്കി. ഞാൻ ഗ്രൂപ്പില്ലാത്ത ആളായി ഞാൻ മാറി. കോൺഗ്രസിൽ ഗ്രൂപ്പിന്റെ ഭാഗമായില്ലെങ്കിൽ ഒന്നുമാവില്ലെന്നറിയാം, എന്നിട്ടും എനിക്ക് പാർട്ടിയിൽ നിൽക്കണം. എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യസമര സേനാനായിയിരുന്നു, എന്റെ സിരകളിൽ ഒഴുകുന്നത് കോൺഗ്രസ് രക്തമായതിനാൽ പാർട്ടിയെ ദുർബലപ്പെടുത്താൻ തയ്യാറായില്ല.

കൊയിലാണ്ടി സീറ്റിലേക്ക് പരിഗണിച്ചില്ല, പാർട്ടിയിൽ കെ പി സി സി അധ്യക്ഷൻ കഴിഞ്ഞാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ഞാൻ. എന്നെ വട്ടിയൂർക്കാവ് മണ്ഡലം പിടിക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചു. കെ പി അനിൽകുമാർ പറ്റില്ലെന്ന് ചിലർ ബഹളം വച്ചു, എന്നെ മനപൂർവ്വം മാറ്റാനും കൊയിലാണ്ടിയിൽ നിന്നും എന്റെ ശ്രദ്ധമാറ്റാൻ എന്നെ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചു.
ലോക്കൽ എം പി കത്തുകൊടുത്തു, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായാണ് അപ്പോഴും നിലകൊണ്ടത്. സീറ്റ് നിഷേധിച്ചപ്പോഴും നേതൃത്വത്തിന് എതിരായി നിന്നിട്ടില്ല. ഇപ്പോൾ തികച്ചും ഏകാധിപത്യമായാണ് കാര്യങ്ങൾ നടക്കുന്നത്. അന്ന് പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. പത്രത്തിൽ ഒരു വാർത്ത കാണുകയുണ്ടായി, എന്നെ
വിശദീകരണം തൃപ്തികരമല്ലെങ്കിൽ എന്നോട് കാര്യങ്ങൾ വ്യക്തമാക്കണം. ആളുകളെ നോക്കി നീതി നടപ്പാക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാനുള്ള ആളുകളാണ് ഉള്ളത്. പിന്നിൽ നിന്നും കുത്തേറ്റ് മരിക്കാനുള്ള താല്പര്യമില്ല. 43 വർഷമായുള്ള കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. എന്റെ വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്താനം. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഞാൻ ഉപേക്ഷിക്കയാണ്. സോണിയാ ഗാന്ധിക്കും, കെ സുധാകരനും എന്റെ രാജിക്കത്ത് മെയിലിൽ അയച്ചിട്ടുണ്ട്.

പുതിയ കെ പി സി സി നേതൃത്വം വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ അസ്ഥിത്വം നഷ്ടമായിരിക്കുന്നു, ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ കോൺഗ്രസിന് പറ്റുന്നില്ല, നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ദേശീയ തലത്തിൽ ഒരു പ്രസക്തിയുമില്ല കോൺഗ്രസിന്, ഇന്ധന വില കുതിച്ചുയരുന്നു, ഒരു സമരം പോലും നടത്താൻ പറ്റുന്നില്ല. കോൺഗ്രസിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പത്രസമ്മേളനം നടത്തിയിരുന്ന ആളാണ് കെ സുധാകരൻ. ഇപ്പോൾ എന്തുകൊണ്ടാണ് പത്ര സമ്മേളനം നടത്താത്തത്.
ഞാൻ പറഞ്ഞ കാര്യങ്ങളാണ് രമേശ് ചെന്നിത്തലയു ഉമ്മൻ ചാണ്ടിയും പറഞ്ഞത്, എന്നിട്ട് നടപടിയെടുത്തോ…?

നീതി നിഷേധമാണ് പാർട്ടിയിൽ നടക്കുന്നത്. ലിക്വിഡേഷൻ പ്രോസസ് നടത്തുകയാണ്. ആർക്കോ വേണ്ടി കരാർ ഏറ്റെടുത്തിരിക്കയാണ് സുധാകരനും സംഘവും. മഴയത്ത് ഓടിക്കയറിയ ആൾക്കാർക്ക് പാർട്ടി നശിക്കുന്നതിൽ വിഷമം കാണില്ല. ഞാൻ ഒരിക്കലും സംഘ പരിവാറുമായി സഖ്യമുണ്ടാക്കാൻ പോയിട്ടില്ല. സംഘ പരിവാർ മനസുള്ള ഒരാൾക്ക് എങ്ങിനെയാണ് നീതികിട്ടുക. സംഘ പരിവാർ മനസുള്ള ഒരാളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല,

പൊതു പ്രവർത്തനമാണ് എന്റെ വഴി, ഞാൻ ഈ പാർട്ടിയിൽ നിന്നും എന്തെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന് ആർക്കു വേണമെങ്കിലും പരിശോധിക്കാം. ഒരു സോളാർ കേസിലും പ്രതിയല്ല. കൈക്കൂലി വാങ്ങിയിട്ടില്ല. പൊതു പ്രവർത്തനം തുടരും. മാന്യമായ രീതിയിൽ കേരളത്തിൽ പൊതു പ്രവർത്തനരംഗത്തുണ്ടാവു.

LEAVE A REPLY

Please enter your comment!
Please enter your name here