കോഴിക്കോട്: കോഴിക്കോട് പാറോപ്പടിയിൽ പെൺവാണിഭ സംഘം പിടിയിൽ. മൂന്നു സ്ത്രീകളടക്കം അഞ്ചു പേരാണ് അറസ്റ്റിലായത്. ചേവായൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിനു മുകളിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നരിക്കുനി സ്വദേശിയായ ഷഹീൻ എന്നയാൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് കഴിഞ്ഞ മൂന്നു മാസക്കാലമായി ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇന്ന് ഉച്ചയോടെ ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളയുകയും റെയ്ഡ് നടത്തുകയുമായിരുന്നു.
ബേപ്പൂർ അരക്കിണർ റസ്വാ മൻസിലിൽ ഷഫീക് (32), ചേവായൂർ തൂവാട്ടുതാഴം വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശിനികളായ മൂന്നു സ്ത്രീകളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഷഹീൻ മുമ്പും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം കേന്ദ്രങ്ങൾ നടത്തിയിരുന്നെന്നും ഇന്ന് ഇവരോടൊപ്പം പിടികൂടിയ സ്ത്രീകളുടെ ഫോണിൽ നിന്നും നിരവധി കസ്റ്റമർമാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും കേസിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here