കൊച്ചി : ഭൂമിയിടപാട് വിവാദത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ അന്വേഷണം. ലാന്റ് റവന്യൂ അസി.കമ്മീഷണറാണ് ന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കന്നത്.
കർദിനാൾ ഉൾപ്പെട്ട ഭൂമിയിടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ, ഇടപാടിന് സർക്കാർ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.
ഏറെ വിവാദമായതാണ് കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെട്ട ഭൂമിയിടപാട്. എറണാകുളം- അങ്കമാലി രൂപതയിലെ വൈദിർ രണ്ടു തട്ടിലായ വിവാദമായിരുന്നു ഭൂമിയിടപാട്. ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കർദിനാളിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ആരോപണം വീണ്ടും ശക്തിപ്രാപിക്കുകയും ഹൈക്കോടതിയിലേക്ക് കേസ് എത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here